വടകരക്ക് അടുത്തുള്ള മേപ്പയിൽ എന്ന സ്ഥലത്താണ് ഒതേനന്റെ ജനനം.16-ആം നൂറ്റാണ്ടിലാണ് (1584 ജനനം) അദ്ദേഹം ജീവിച്ചിരുന്നത്.1616ൽ 32 ആം വയസ്സിൽ അദ്ധേഹം കൊല്ലപ്പെട്ടു. വടക്കൻ കേരളത്തിലെ പ്രത്യേകിച്ച് കടത്തനാട്ടിലെ ഒരു വീരനായകനായിരുന്നു ഒതേനൻ. കളരി വിദ്യാർത്ഥികൾക്ക് ആവേശമായിരുന്നു.
കടത്തനാട് പുതുപ്പണം ദേശവാഴിയായിരുന്ന ചീനംവീട്ടിൽ തങ്ങൾ (കോട്ടയാട്ട് കോവിലകത്തു പുതുപ്പണത്തു മൂപ്പിൽ വാഴുന്നോർ) അക്കാമ്മ ഉപ്പാട്ടി എന്ന ചേകവ സ്ത്രീയെ കല്ല്യാണം കഴിച്ചു. ഈ ബന്ധത്തിൽ അവർക്കുണ്ടായ മകൻ ആണ് തച്ചോളി ഒതേനൻ.
അദ്ദേഹം കളരിപ്പയറ്റെന്ന ആയോധന കല ചെറുപ്പത്തിൽ.' തന്നെ അഭ്യസിച്ചു തുടങ്ങി. ധൈര്യശാലിയും നിപുണ്യനുമായ ഒരു തികഞ്ഞ അഭ്യാസിയായി ഒതേനൻ വളർന്നു വന്നു.
ഒതേനന്റെ സന്തതസഹചാരിയായിരുന്നു തീയ്യ സമുദായ അംഗമായ കണ്ടാച്ചേരി ചാപ്പൻ. മതിലൂർ ഗുരുക്കളായിരുന്നു ഒതേനന്റെ ഗുരു. ശേഷം കൂടുതൽ വിദ്യകൾക്ക് വേണ്ടി പൊന്നാനി, മയ്യഴി കളരി, പയ്യമ്പള്ളി ചന്തുവിന്റെ അടുത്ത്, തുളുനാട്ടിൽ തുടങ്ങിയ സ്ഥലത്തൊക്കെ പോയി വിദ്യകൾ കരസ്ഥമാക്കിയിറ്റുണ്ട്. ഒതേനനെകുറിച്ച് നിരവധികഥകൾ ഉണ്ട്. ഒരിക്കൽ വഴിയൊഴിഞ്ഞു കൊടുക്കാത്ത തിന്റെ പേരിൽ മഹാവീരനായ ചിണ്ടൻ നമ്പ്യാർ ഒതേനനുമായി അങ്കം കുറിച്ചു. പയ്യം വെള്ളിചന്തു (ഗുരുവും സുഹൃത്തുമായ ) പറഞ്ഞു കൊടുത്ത പൂഴിക്കടകൻ അടവുപയോഗിച്ച് പൊന്നിയം കളരിയിൽ വച്ച് ഒതേനൻ നമ്പ്യാരുടെ തലയറഞ്ഞു. പുന്നോറൻ കേളപ്പൻ, പുറമാല നമ്പിക്കുറുപ്പ് തുടങ്ങി നിരവധി പേരെ ഒതേനൻ അങ്കത്തിൽ വധിച്ചിറ്റുണ്ട്. ലോകനാർക്കാവിലമ്മയായിരുന്നു ഉപാസന മൂർത്തി. ലോകനാർ കാവിലെ ആറാട്ടു ദിവസം കതിരൂർ ഗുരുക്കളുമായി തോക്ക് പ്ലാവിൽ ചാരിവെച്ച വിഷയവുമായി തെറ്റിപ്പിരിയുകയും ഇരുവരും അങ്കം കുറിക്കുകയും ചെയ്തു. അങ്കത്തിൽ ഗുരുക്കളെ വധിച്ച ശേഷം ഒതേനൻ, അങ്കത്തട്ടിൽ മറന്ന് വെച്ച മടിയായുധം എടുക്കാൻ മടങ്ങിപ്പോവുകയും ആ സമയത്ത് മതിലൂർ ഗുരുക്കളുടെ ശിഷ്യനായ മായൻകുട്ടി ഒളിഞ്ഞിരുന്ന് ഒതേനനെ വെടിവെക്കുകയും വെടി നെറ്റിയിൽ കൊണ്ട ഒതേനൻ ഉറുമി എറിഞ്ഞ് മായൻ കുട്ടിയെ കൊല്ലുകയും ചെയ്തു. ഒതേനൻ നടന്ന് മേപ്പയിൽ എത്തി അവിടെ വെച്ചാണ് മരിക്കുന്നത്.
എന്നാൽ ആരായിരുന്നു ഒതേനൻ ?
ആഗ്രഹിച്ചതൊക്കെ നേടുന്നതിന്ന് വേണ്ടി എന്തും ചെയ്യുന്നവനായിരുന്നു ഒതേനൻ. ഒരു സ്ത്രീലമ്പടനായിരുന്നു. കാവിലും ചാത്തോത്ത് ചിരുവിനെ പൊട്ടനായി അഭിനയിച്ച് പ്രാപിച്ചത്, കതിരൂർ തമ്പുരാന്റെ മകൾ കുഞ്ഞിക്കന്നിയെ പ്രാപിച്ചത് തുടങ്ങി നിരവധി അന്യ സ്ത്രീകളെ സ്വന്തം ഇംഗിതത്തിന്ന് വേണ്ടി നശിപ്പിച്ചിറ്റുണ്ട്. കളരി പഠിച്ചാൽ കിട്ടേണ്ട ക്ഷമ, വിനയം, അനുകമ്പ പോലോത്ത ഗുണങ്ങൾ തൊട്ട് തീണ്ടിയിട്ടില്ല.
(തുടരും)

No comments:
Post a Comment