Saturday, 16 November 2019

വെറുംകൈ മുറ


   കളരിയഭ്യാസത്തിലെ നാലാമത്തെ പരിശീലന ഘട്ടമാണ് വെറുംകൈ മുറ. ആയുധം ധരിച്ചോ അല്ലാതെയൊ എതിരിടുന്ന പ്രതിയോഗിയെ ആയുധമൊന്നും കൂടാതെ നിരായുധനായ് എതിരിട്ട് എതിരാളിയെ നിസ്പ്രയാസം കീഴ്പ്പെടുത്തുന്ന രീതിയാണ് വെറും കൈ മുറ. കൈകൾ, കാലുകൾ മറ്റ് ശരീരത്തിന്റെ ഭാഗങ്ങൾ  എന്നിവ കൊണ്ട് വേഗതയിലും സൂക്ഷ്മമായും ചെയ്യാൻ സാധിക്കുന്ന, പ്രയോഗ സിദ്ധിയും, മെയ് കണ്ണാകുക  എന്ന ലക്ഷ്യം പ്രായോഗികമാക്കാനുതകുന്ന അഭ്യാസ പരിശീലനം കൊണ്ട് കൈവരുന്ന ദേഹസ്വാധീനവും ഒരു കളരിയഭ്യാസിയെ വെറും കൈകൊണ്ടുള്ള ഫൈറ്റിംങ്ങിൽ അജയ്യനാക്കുന്നു. മെയ്ത്താരിയിലെ പല അഭ്യാസങ്ങളിൽ നിന്നും പഠിച്ച പ്രയോഗങ്ങളാണ് വെറുംകൈ മുറയിൽ പ്രയോഗിക്കുന്നത്.

    ശത്രുവിന്റെ അടി, ഇടി, വെട്ട്, തൊഴി മുതലായവ തടുക്കുകയോ ഒഴിയുകയോ ചെയ്ത് ശരീരത്തിന്ന് ഒന്നും പറ്റാതെ രക്ഷ നേടാനും ശത്രുവെ കീഴ്പ്പെടുത്തുകയോ മറിച്ചിടുകയോ ചിലപ്പോൾ  പൂട്ടുകയോ അപകടഘട്ടത്തിൽ കൊല്ലുംകൈ പ്രയോഗങ്ങൾ തന്നെ ചെയ്യാനും ഉതകിയ  പല വിദ്യകളും  വെറും കൈ മുറകളിൽ അഭ്യസിപ്പിക്കുന്നു.

No comments:

Post a Comment