Sunday, 29 March 2020

വിവിധ തരത്തിലുള്ള കത്തകള്‍


    വിവിധ തരത്തിലുള്ള കത്തകള്‍ ഇന്ന്‍ കരാത്തേ യില്‍ പരിശീലിച്ച് വരുന്ന കത്തകള്‍ ഒക്കിനാവയിലെ ഷൂറി, നഹ, ടൊമാരി എന്നീ ഗ്രാമങ്ങളില്‍ നിന്നും ആവിര്‍ഭവിച്ചതോ അല്ലങ്കില്‍ പരിണമിച്ച് വികസിച്ചതോ ആണന്ന്  നാം മുമ്പു പറഞ്ഞല്ലോ.  ഷൂരിതെ, നഹതെ, ടൊമാരിതെ എന്നീ കരാത്തെ ശൈലികള്‍ രൂപപ്പെട്ടതും ഇതെ ഗ്രാമങ്ങളു ടെ പേരുകളെ അടിസ്ഥാനമ്മാക്കിയാണ്.

കത്ത നൈഹാന്‍ഷി : നിലത്തുറച്ച പോരാട്ടം എന്നാണ് ഇതിന്റെ അര്‍ത്ഥം. വശങ്ങളില്‍ നിന്നും മുന്നില്‍ നിന്നും വരുന്ന ശത്രുക്കളെ നേരിടുന്ന രീതിയിലാണ് ഈ കത്തയുടെ ഘടന. വയല്‍ വരമ്പുകളിലും ഇടുങ്ങിയ ഇടങ്ങളിലും വെച്ച് ശത്രുക്കളെ നേരിടുന്ന തന്ത്രങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.നൈഹാന്‍ഷിയില്‍ മൂന്ന്‍ കത്തകളാണ് ഉള്ളത്.ഷോഡാന്‍, നിഡാന്‍, സന്താന്‍ എന്നിവ.

കത്ത പിനാണ്‍ : സമാധാനം അഥവാ സ്വാസ്ഥ്യമുള്ള മനസ്സ് എന്നാണ് ഇതിന്റെ അര്‍ത്ഥം.

കത്ത ഹിയാന്‍ : പിനാണ്‍ കത്തകളെ നവീകരിച്ചാണ് ഹിയാന്‍ കത്ത നിര്‍മ്മിച്ചിരിക്കുന്നത്.

കത്ത സെയ്സ്സാന്‍ : സെയ്സാന്‍ എന്നാല്‍ പതിമൂന്ന് എന്നാണര്‍ത്ഥം. പതിമൂന്ന് ഗുപ്ത പ്രയോഗങ്ങള്‍ ഈ കത്തയുടെ  പ്രത്യേകതയാണ്.


കത്ത പസ്സായി : കോട്ട ഭേദിക്കുക എന്നാണ് ഇതിന്‍റെ അര്‍ത്ഥം. ഇരുട്ടില്‍ കോട്ടയിലേക്ക് അതിക്രമിച്ചു കയറുന്ന തരത്തിലാണ് ഇതിലെ നീക്കങ്ങള്‍.  ഇതിനെ മാറ്റങ്ങള്‍ ചെയ്തു രൂപപ്പെടുത്തിയതാണ് പസ്സായി ഷോ കത്ത.

കത്ത ബസ്ദായ് ; പസ്സായി കത്തയുടെ മറ്റൊരു വകഭേദ കത്തായാണ് ബസ്ദായ്. ഇത് ഷോട്ടോകാന്‍ ശൈലിയില്‍ പഠിപ്പിച്ച് വരുന്നു.

കത്ത ജൂ ടെ : ജൂ ടെ എന്നാല്‍ പത്ത് കൈ എന്നാണ് അര്‍ത്ഥം.

കത്ത ജിയോണ്‍ : ക്ഷേത്ര ശബ്ദം എന്നതാണ് ഇതിന്‍റെ അര്‍ത്ഥം.

കത്ത ജിന്‍ : ക്ഷേത്ര നിലം എന്ന്‍ ഇതിന്ന്‍ അര്‍ത്ഥം കൊടുക്കുന്നു.
ജൂ ടെ, ജിയോണ്‍, ജിന്‍ എന്നിവ ഷൂറി തെ ശൈലിയിലാണ് പഠിപ്പിക്കുന്നത്. ഈ മൂന്ന്‍ കത്തകള്‍ക്കും സമാനത ഏറെയാണ്.

കത്ത ഗോജൂ ഷീഹോ : ഷൂറി തേയിലെ മറ്റൊരു കട്ടയാണ് ഇത്. അന്‍പത്തിനാല് ചുവടുകള്‍ എന്നാണ് പറയുന്നത്. ചൈനീസ് ടെച്ച് ഉള്ള ഒരു കത്തയാണ് ഇത്.

കത്ത ഗങ്കാക്കു : ഇത് ഷോട്ടോകാന്‍ ശൈലിയിലാണ് പഠിപ്പികുന്നത്. പാറപ്പുറത്തെ കൊറ്റി എന്ന്‍ ഇതിന്ന്‍ അര്‍ത്ഥം കൊടുക്കുന്നു. ചിന്തോ കത്തകളുടെ ഒരു വകഭേദമാണ് ഇത്. ഒറ്റകാല് കൊണ്ടുള്ള ആക്രമണങ്ങളും കൈമുട്ട് പ്രയോഗങ്ങളും ഇതില്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നു.

കത്ത കങ്കു ; ഷോട്ടോകാനിലെ മറ്റൊരു പ്രധാനപ്പെട്ട കത്തായാണ് ഇത്. ആകാശ വീക്ഷണം എന്ന്‍ ഇതിന്ന്‍ പറയുന്നു. കുശാങ്കു കത്തയുടെ മറ്റൊരു പതിപ്പാണ് ഇത്.

കത്ത സന്‍ ചിന്‍ : ശ്വാസോച്ഛ്വാസ ക്രമീകരണ കത്തയാണ് ഇത്. മൂന്ന്‍ അങ്കം എന്നാണ് ഇതിന്‍റെ അര്‍ത്ഥം.

കത്ത ടെന്‍ഷോ : കറങ്ങും കൈകള്‍ എന്ന്‍ അറിയപ്പെടുന്ന കത്തയാണ് ഇത്. ചൈനയില്‍ പ്രചാരത്തിലുള്ള റോക്കിഷൂ ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

കത്ത യംപി : പറക്കും കുരുവി എന്നാണ് ജപ്പാന്‍ അര്‍ത്ഥം.
മറ്റ് കുറച്ച് കത്തകളുടെ പേരുകള്‍ താഴെ കൊടുക്കുന്നു.
1- വാന്‍ഷു
2- അനാന്‍കു
3 -റോഹായ്
4- വാന്‍കന്‍
5- ഗെക്കസയ് ഇച്ച്
6- ഗെക്കിസയ് നീ
7- സയ്ഫ
8- ഷിസോചിന്‍
9- സയ്സാന്‍
10- സെയ്പായ്
11- സന്‍സെയ്റു
12- സെയുന്‍ ചിന്‍
13- കുറുറുന്‍ഫ  ചില പ്രധാനപ്പെട്ട കത്തകളാണ് ഇതൊക്കെ. അതായത് ബ്രൌണ്‍ ബെല്‍ട്ടിന്ന് ശേഷമുള്ള കത്തകളാണ്. 

No comments:

Post a Comment