Sunday, 29 March 2020

എന്താണ് ദോജോ

   
    കരാത്തെ പഠിപ്പിക്കുന്ന സ്ഥലത്തെയാണ് ദോജോ എന്ന്‍ പറയുന്നത്. ജപ്പാനീസ് ഭാഷയില്‍  ഇതിന്‍റെ അര്‍ത്ഥം അനുഷ്ഠാനങ്ങള്‍ക്കായുള്ള വിശുദ്ധ സ്ഥലം എന്നാണ്. എല്ലാ ദോജോവും വൃത്തിയുളള തായിരിക്കും. വെളിച്ചവും വായുസഞ്ചാരവും  കൂടുതല്‍  കിട്ടുന്ന തരത്തിലുമായിരിക്കും ഇതിന്‍റെ നിര്‍മാണം. തറ നിരപ്പാര്‍ന്നതും മിനുസമുള്ളതുമായ  മരപ്പലക പാകിയാണ് സാധാരണ ചെയ്യുന്നത്. ഇപ്പോള്‍ പല ദോജോകളും റബ്ബര്‍ മാറ്റുകളും ഉപയോഗി ക്കുന്നുണ്ട്.
      
    പരിശീലന സ്ഥലത്തിനെ വിദ്യാര്‍ത്ഥികള്‍ ബഹുമാനപൂര്‍വ്വമായിറ്റാണ് കാണുന്നത്. പാദരക്ഷകള്‍ പുറത്തുവെച്ചതിന്ന് ശേഷമാ ണ് അകത്ത് പ്രവേശിക്കുക. അതേപോലെ ദോജോവിന്‍റെ കവാടത്തില്‍ വെച്ച് വണങ്ങിയതിന്ന് ശേഷമാണ് അകത്ത് പ്രവേശിക്കുന്നത്. ദോജോവില്‍ മുതിര്‍ന്ന ഗ്രേഡിലുള്ളവര്‍ ഉണ്ടങ്കില്‍ അവരെയും വണങ്ങുന്നു. ആരുമില്ലെങ്കില്‍  മാസ്റ്റരെ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് വണങ്ങുന്നു. പലരീതിയിലാണ് വണങ്ങുന്നത്. ചിലര്‍ തലകുനിച്ച് ചെയ്യുമ്പോള്‍ മറ്റുചിലര്‍ മുട്ട് കുത്തി ചെയ്യുന്നു.

      ശബ്ദമുയര്‍ത്തി സംസാരിക്കുക, സഹപാഠികളോട് അപമര്യാദയായി പെരുമാറുക, ചിരി പോലൊത്ത  കാര്യങ്ങള്‍ ദോജോകളില്‍ അനുവദനീയ്യമല്ല. മാസ്റ്റരെ ഗുരുവായി കാണേണ്ടതും അയാള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കേണ്ടതുമാ കുന്നു. മാസ്റ്റരോട്  സംസാരിക്കാന്‍ ഉണ്ടെങ്കില്‍ റെയ് ചെയ്തതിന്ന് ശേഷമാണ് പറയേണ്ടത്. വിദ്യാര്‍ത്ഥികള്‍  ദോജോവി ലെത്തി ഡ്രെസ്സ് ഇട്ടതിന്ന് ശേഷം വെറുതെ നില്‍കാതെ പാഠഭാഗങ്ങള്‍ പരിശീലിക്കു കയാണ് പതിവ്.

       മാസ്റ്റര്‍ ക്ലാസ്സ് എടുക്കുവാന്‍ തുടങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഗ്രേഡ് അനുസരിച്ചാണ്  നില്‍ക്കേണ്ടത്. സീനിയര്‍ കുട്ടികള്‍ മുന്നിലും ജൂനിയര്‍ കുട്ടികള്‍ പിന്നിലുമായിട്ടാണ് നില്‍ക്കേണ്ടത്. ശരീരത്തെ പാകപ്പെടുത്തുവാനും വഴക്കമുള്ളതാക്കാനും ഉള്ള വ്യായാമങ്ങള്‍ ആണ്  ആദ്യം ചെയ്യുന്നത്. പിന്നീട് സിലബസ് അനുസരിച്ചുള്ള പാഠഭാഗങ്ങളും. ക്ലാസ്സ് കഴിഞ്ഞാല്‍ തുടങ്ങിയത് പോലെ റെയ് ചെയ്തു അവസാനിപ്പിക്കുന്നു.                കരാത്തെ ഡ്രസ്സ് പലകളറിലുമുള്ളത് ഉപയോഗിക്കുന്നുണ്ട് പല ശൈലികളിലും. വെള്ള, നീല,കറുപ്പ് തുടങ്ങിയ കളറുകള്‍.

No comments:

Post a Comment