കളരിപ്പയറ്റിലെ വടക്കൻ സമ്പ്രദായത്തിൽ സവിശേഷമായ ഒരു രീതിയാണ് 'വട്ടേന്‍തിരിപ്പ് '. വട്ടേന്‍തിരിപ്പ് സമ്പ്രദായ പ്രകാരം വൃത്താകൃതിയിലുള്ള അഭ്യാസ മുറകളാണ് പരിശീലിപ്പിക്കുന്നത്. വൃത്താകൃതിയിൽ (വട്ടത്തിൽ) ചെയ്യുന്നതും പരിശീലിപ്പിക്കുന്നതുമായത് കൊണ്ടാണ് ഇതിന് വട്ടേൻതിരിപ്പ് എന്ന പേര് വരാൻ കാരണം. ആനിടില്‍ കിഴക്കിനകത്ത് കമ്മാരന്‍ ഗുരുക്കളാണ് വട്ടേന്‍തിരിപ്പു സമ്പ്രദായം പ്രചാരത്തില്‍ കൊണ്ടുവന്നത്. അന്നൂരിലെ കല്ലിടില്‍ കളരിയിലെ ചൂവ്വാട്ടു ഗുരുക്കളുടെ ശിഷ്യനാണ് കമ്മാരൻ ഗുരുക്കൾ.
ഈ രീതിക്കുള്ള മറ്റൊരു പ്രത്യേക്കത മലക്കങ്ങളാണ്. വിവിധ രീതിയിലുള്ള മലക്കങ്ങൾ കൊണ്ട് സജീവമാണ് വട്ടേൻ തിരിപ്പ് കളരി. ഈ സമ്പ്രദായത്തിന് മലക്ക കളരി എന്നും പറഞ്ഞ് വരുന്നുണ്ട്.
മലക്കങ്ങളെ പരിഗണിച്ചുകൊണ്ടാണ് വട്ടേന്‍തരിപ്പ് സമ്പ്രദായത്തില്‍ കളരി നിര്‍മ്മാണം. തറക്കളരിയാണ് വട്ടേന്‍ തിരിപ്പില്‍ നിര്‍മ്മിച്ചു വരുന്നത്. ദൈവത്തറ വന്ദനത്തില്‍ നിന്നാണ് കളരിവിദ്യ അഭ്യസിച്ചു തുടങ്ങുന്നത്. ദൈവത്തറ വന്ദനത്തിൽ നിന്ന് തന്നെ മലക്കത്തിന്റെ ആദ്യപാഠങ്ങളും തുടങ്ങുന്നു. ഒത്തക്കുണ്ട് വട്ടേന്‍ തിരിപ്പ് സമ്പ്രദായത്തിലുള്ള കളരികള്‍ക്ക് നിര്‍ബന്ധമാണ്. ഒത്തക്കുണ്ട് എന്നാൽ മലക്കം മറിഞ്ഞ് വീഴുന്ന സ്ഥലത്തിന് പറയുന്ന പേര്. കളരിയുടെ കിഴക്ക് തെക്കെ മൂലയിലാണ് ഒത്തക്കുണ്ട് തീര്‍ക്കുന്നത്. അര അടിയോളം ആഴത്തിലാണ് ഇത് നിര്‍മ്മിക്കുന്നത്. ഈ കുഴി പതിരും, ഉമിയും ഉപയോഗിച്ച് കൊണ്ട് നിറക്കുന്നു.
വട്ടേന്‍ തിരിപ്പ് സമ്പ്രദായത്തിന്റെ തനതായ ഇനമായ 'അരുവത്തെപ്പയറ്റിലും' മലക്കത്തി ന്ന് സഹായകമായ അഭ്യാസ ഇനങ്ങള്‍ അടങ്ങിയിട്ടുണ്ട്. മെയ്ത്താരിയിലെ എല്ലാ അഭ്യാസങ്ങളും മലക്കത്തിന് ആവശ്യമായ വടിവും വഴക്കവും ശരീരത്തിന് ലഭിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളവയാണ്. അതുപോലെ മിക്ക മലക്കങ്ങളും വട്ടേന്‍ തിരിപ്പ് സമ്പ്രദായ ത്തിലെ അങ്കത്താരിയിലും ഉള്‍പ്പെടുന്നു.
(കൂടുതൽ വിവരണത്തിനായി കാത്തിരിക്കുക)

No comments:
Post a Comment