പ്രതിരോധ ആക്രമണ തന്ത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് പ്രതിയോഗിയെ മുന്നില്‍ കണ്ട് പ്രതീകാത്മകമായി ചെയ്യുന്ന ഒരു പോരാട്ടമാണ് കട്ട അഥവാ കത്താസ്. വിവിധ ദിശകളില്‍നിന്ന് ആക്രമിക്കുന്ന പ്രതിയോഗികളെ ഒരാള്‍ ഏകനായി നേരിടുന്ന രീതിയിലാണ് കത്താസുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തേതുപോലുള്ള പഠന ഉപാധികള്‍ ഇല്ലാതിരുന്ന ഒരു കാലത്ത് ഗുരുക്കന്മാര്‍ രൂപപ്പെടുത്തിയ പാഠ്യപദ്ധതി യാണിവ. കട്ടകളില്‍ ഏറെയും ചൈനീസ് പാരമ്പര്യം കാണാന്‍ സാധിക്കും.
പരിമിതമായ കട്ടകളെ ആദ്യം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന്‍ പരിഷ്കരിച്ച് പുതിയ പുതിയ കത്തകളും പഴയ കത്തകളില്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
ഇന്ന്‍ കാരത്തെകളില്‍ പരിശീലിച്ച് വരുന്ന പരമ്പരാഗത കട്ടകള്‍ ഒക്കിനാവായിലെ ഷൂരി,നഹ,ടൊമാരി എന്നീ ഗ്രാമങ്ങളില്‍ നിന്ന്‍ ആവിര്‍ഭവിച്ചതോ പരിണമിച്ച് വികസിച്ചതോ ആണ്. ചില കട്ടകളില്‍ ശ്വാസോച്ഛാസ ക്രമീകരണങ്ങള്‍ കാണാന്‍ സാധിക്കും. ചൈനീസുകാരനായ കോശാങ്കുവില്‍ നിന്നും ടോഡെ സക്കുഗാവ പഠിച്ച കൊമ്പോ മുറകളും പൊയ്ച്ചിന്‍ ടാകഹറയില്‍ നിന്നും പഠിച്ച ടെ തന്ത്രങ്ങളുമാണ് കത്താസിന്‍റെ നിര്‍മ്മാണത്തിന്ന് കാരണമായത്.
പരിമിതമായ കട്ടകളെ ആദ്യം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന്‍ പരിഷ്കരിച്ച് പുതിയ പുതിയ കത്തകളും പഴയ കത്തകളില്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.ഇന്ന്‍ കാരത്തെകളില്‍ പരിശീലിച്ച് വരുന്ന പരമ്പരാഗത കട്ടകള്‍ ഒക്കിനാവായിലെ ഷൂരി,നഹ,ടൊമാരി എന്നീ ഗ്രാമങ്ങളില്‍ നിന്ന്‍ ആവിര്‍ഭവിച്ചതോ പരിണമിച്ച് വികസിച്ചതോ ആണ്. ചില കട്ടകളില്‍ ശ്വാസോച്ഛാസ ക്രമീകരണങ്ങള്‍ കാണാന്‍ സാധിക്കും. ചൈനീസുകാരനായ കോശാങ്കുവില്‍ നിന്നും ടോഡെ സക്കുഗാവ പഠിച്ച കൊമ്പോ മുറകളും പൊയ്ച്ചിന്‍ ടാകഹറയില്‍ നിന്നും പഠിച്ച ടെ തന്ത്രങ്ങളുമാണ് കത്താസിന്‍റെ നിര്‍മ്മാണത്തിന്ന് കാരണമായത്.
ഓരോ സ്റ്റൈലുകളിൽ അവർ പിൻതുടരുന്ന തത്ത്വങ്ങൾക്കും ആ സ്റ്റൈലിന്റെ ഉപജ്ഞാതാവിന്റെ ശാരീരിക ഭാഷയ്ക്കും അനുസരിച്ചുള്ള വിവധ കത്തകൾ ഉണ്ട്. കരാട്ടെ ചെയ്യുന്നതിനാവശ്യമായ ശാരീരിക രൂപവും ആയോധന ബുദ്ധിയും അടി തടയുടെ വ്യാകരണവും ആർജ്ജിക്കുന്നതിന് കരാട്ടെയിൽ ഉപയോഗിക്കുന്ന ഒരു കൂട്ടം അടി തട ചുവടുകളെയാണ് കത്ത എന്ന് പറയുന്നത്. കത്ത എന്ന ജാപ്പനീസ് വാക്കിന്റെ അർത്ഥം തന്നെ രൂപം എന്നാണ്. ഏത് സ്റ്റൈലിലായാലും പഠന വൈഷമ്യം കുറഞ്ഞ കത്തകൾ ആണ് ആദ്യം പഠിപ്പിക്കുക.കരാത്തെയിൽ പ്രധാനമായും ഷൂറി, നഹ, ടോമാറി, ചൈനീസ് വെളളകൊക്ക് തുടങ്ങിയ പല പാരമ്പര്യത്തിൽ ഉടലെടുത്ത കത്തകൾ ഉണ്ട്. ഒക്കിനാവയിലെ ഷൂറി പ്രവശ്യയിൽ ഉടലെടുത്ത കത്തകൾ നീളമുള്ള സ്റ്റാൻസുകളും നേർരേഖാ നീക്കങ്ങളും പിൻതുടരുന്ന ശാരീരത്തിന്റെ ബാഹ്യശക്തിക്ക് പ്രാധാന്യം നൽകുന്നവയാണ്. നഹ പ്രവശ്യയിൽ നിന്നുള്ള കത്തകൾ വൃത്താകൃതിയിൽ ഉള്ള ചലനങ്ങളും പാഠങ്ങളും പിൻതുടരുന്നവയും ആന്തരിക ശക്തിക്ക് പ്രാധാന്യം നൽകുന്നവയുമാണ്. ടോമാറി കുറിയതും ഒത്തിണക്കത്തിന് പ്രാധാന്യം നൽകുന്നതുമാണ്. ചൈനീസ് സ്വാധീനത്താൽ വെള്ള കൊക്കിന്റെ ചലനത്തിനെ അധികരിച്ച് ഉടലെടുത്തവയാണ് ചൈനീസ് വെളള കൊക്ക് കത്തകൾ. 20 ചുവടുകൾ ഉള്ള ഒരു തടയും ഒരിടിയും മാത്രം ഉൾപ്പെടുത്തിയുള്ള ചില അടിസ്ഥാന കത്തകൾ ആണ് മിക്ക സ്റ്റൈലുകളിലും തുടക്കക്കാർക്ക് പഠിപ്പിക്കുക. തുടർന്ന് പിനാൻ / ഹീയാൻ എന്നിങ്ങനെ ഒക്കെ അറിയപ്പെടുന്ന 5 കത്തകൾ ഉള്ള ഒരു ശ്രേണിയാണ് മിക്കവാറും എല്ലാ ഷൂറി കരാത്തെ സ്റ്റൈലുകളും പഠിപ്പിക്കുന്നത്. നഹാ സ്റ്റൈലുകൾ 20 ചുവട് കത്തകൾ കഴിഞ്ഞാൽ ഗെക്കിസായി ഇച്ചി, ഗെക്കിസായി നി തുടങ്ങിയ കത്തകളാണ് പഠിപ്പിക്കുന്നത്. തുടർന്നാണ് സങ്കീർണ്ണമായ കത്തകൾ പഠിപ്പിക്കുന്നത്. വിവിധ ശൈലികളിലായി 100 ഓളം കത്തകൾ ഇന്ന് പഠിപ്പിക്കപ്പെടുന്നുണ്ട്. കരാട്ടെ ഒളിംപിക് അംഗീകൃത ലോക സംഘടനയായ വേൾഡ് കരാട്ടെ ഫെഡറേഷൻ (WKF) മത്സര നിയമങ്ങൾ പ്രകാരം അവരുടെ അംഗീകരിച്ചിട്ടുള്ള കത്തകളുടെ കൂട്ടത്തിൽ മേൽ പറഞ്ഞ 7 ൽപ്പരം ശൈലികളിൽ നിന്നായി 91 കത്തകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

No comments:
Post a Comment