കേരളത്തിലെ വടകരയിൽ കടത്തനാട് എന്ന പ്രദേശത്ത് പ്രചാരത്തിലുള്ള ഒരു ശരീര പയറ്റ് മുറയാണ് കൈ കുത്തിപ്പയറ്റ്. കളരിയഭ്യാസത്തിൽ പ്രാദേശിക സ്വാധീനം ചെലുത്തുന്ന ശൈലികളിൽ വേറിട്ടതും കടത്തനാടൻ ആയോധന പാരമ്പര്യത്തിൽ ഒഴിച്ച് കൂടാനാകാത്തതുമായ ഒരു മെയ്പ്പപ്പയറ്റ് മുറയാണിത്. ഈ മഹത്തായ വിദ്യ ഈ പ്രദേശത്തിൻ്റെതാണന്നതിൽ സംശയിക്കേണ്ടതില്ല. കാരണം ഈ വിദ്യയുടെ വായ്ത്താരിയിൽ ഏറേയും ഈ നാടിൻ്റെ പ്രാദേശികമായ ഭാഷാ ശൈലികൾ ഏറേയാണ്. മറ്റൊന്ന് കടത്തനാടൻ കളരികളിൽ തുടക്കം മുതൽ തന്നെ വളരെ പ്രാധാന്യത്തോടെ മറ്റ് കളരികളെ അപേക്ഷിച്ച് ഇത് അഭ്യസിപ്പിക്കുന്നു എന്നുള്ളതാണ്. വടക്കൻ ശൈലികളിൽ കണ്ട് വരുന്ന അശ്വവടിവിൻ്റെ സ്വാധീനം ഇതിൻ്റെ
കാതലായ ഭാഗമാണ്.
കളരിയഭ്യാസം എന്ന ആയോധന കലയിലെ ഒരു അതുല്ല്യമായ ഒരു മുറതന്നെ ആണിത്. എന്നാൽ, ഇത് കടത്തനാടിൻ്റെ ഏത് ഭാഗത്ത് രൂപം കൊണ്ടു എന്നോ, എപ്പോൾ എന്നോ, ആരാണ് ഇതിൻ്റെ ഉപജ്ഞാതാവ് എന്നോ തെളിയിക്കുന്നതി നുള്ള ആധികാരിക രേഖകളോ ഗ്രന്ഥങ്ങളോ ഇത് വരെ കിട്ടിയിട്ടില്ല. എന്നാൽ ഇതുണ്ടായ കാലം മുതൽ ഗുരു ശിഷ്യ പരമ്പരയിലൂടെ കൈമോഷം വരാതെ കൈമാറി കൈമാറി വന്നത് കൊണ്ടാവാം ഇന്നും കടത്തനാട്ടിലെ കളരികളിലെ ഗുരുനാഥന്മാരിൽ ക്രമങ്ങളോ ടെയും അനുക്രമങ്ങളോടെയും ഏകീകൃതവു മായ രൂപത്തിൽ ഇത് പരിശീലിച്ച് വരുന്നത്. എന്നാൽ ചില ഗുരുനാഥന്മാർ അവരുടെ യുക്തിക്ക് അനുസരിച്ച് ചില മാറ്റങ്ങൾ വരുത്തി അവരുടെതായ കളരികളിൽ പഠിപ്പിച്ച് വരുന്നുണ്ട്.
ഒരു മനുഷ്യൻ്റെ ശൈശവാവസ്ഥയിലെ നിലവെച്ച് ഒന്നിലധികം ആളുകളെ നേരിടാൻ ഉപയോഗിക്കുന്ന രീതിയാണിത്. ഇതിൽ ഒരു പാട് പ്രയോഗങ്ങൾ നിറഞ്ഞതും പ്രായോഗിക തലത്തിൽ ഉപയോഗിക്കാൻ കഴിയുന്നതുമാണ്. തൻ്റെ ശത്രുവിനെ തൻ്റെ ശരീരത്തിലേക്ക് ആകർഷിപ്പിച്ച് തൻ്റെ ശരീര ത്തിൻ്റെ വിവിധ അവയവങ്ങൾ കൊണ്ട് മാരകമായി പ്രയോഗിക്കുന്ന വിവിധ നീക്കങ്ങൾ ഉണ്ടിതിൽ. അതെ പോലെ കൈ കുത്തി നടക്കുന്ന ഘട്ടത്തിലെ ചലനങ്ങളിൽ എന്തൊക്കെ പ്രയാഗ സാധ്യതയുണ്ടന്ന് പരിശോധിച്ച് രൂപപ്പെടുത്തിയ പ്രയോഗങ്ങ ളുടെ കലവറ കൂടിയാണിത്.
