Saturday, 16 November 2019

കളരിപ്പയറ്റ് പരിശീലനം എങ്ങിനെ


    കളരിയഭ്യാസം പരിശീലിപ്പിക്കുന്നത് നാല് ഘട്ടങ്ങളിലായാണ്.

1. മെയ്ത്താരി
2. കോൽത്താരി
3. അങ്കത്താരി
4. വെറുംകൈ

മെയ്ത്താരി: -
    മെയ്യഭ്യാസമാണ് വടക്കൻ കളരിയുടെ അടിസ്ഥാന പരിശീലനം. ആക്രമണത്തെ നേരിടാനും ശരീരത്തെ പ്രതിരോധിക്കുന്ന തിന്ന് വേണ്ടിയും ശരീരത്തിന്ന് ഏത് നില കൈ കൊള്ളുന്നതിന്ന് വേണ്ടിയും, അവിശ്വ സനീയ വേഗതയിൽ ചാടാനും, തിരിയാനും, മറിയാനും അതിശയകരങ്ങളായ  ദ്രുത ചലനങ്ങൾ സ്വയത്തമാക്കാനും ഈ പരിശീലനം കൊണ്ട് സാധിക്കുന്നു. കൈകൾ കൊണ്ടും കാലുകൾ കൊണ്ടും ഒരേ വിധത്തിലുള്ള വേഗതയിലും സൂക്ഷ്മമായും ചെയ്യാൻ സാധിക്കുന്ന പ്രയോഗസിദ്ധി ഇതിലൂടെ നേടിയെടുക്കാൻ സാധിക്കും. മെയ് കണ്ണാകുക എന്നതാണ് പയറ്റ് മൊഴി. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ നീക്കങ്ങളും പ്രയോഗങ്ങളും ചെയ്ത് തീർക്കണം എന്നതാണ് ഈ പദപ്രയോഗം കൊണ്ട് ഉദ്ധ്യേശിക്കുന്നത്.

    മെയ്യിറക്കം, മെയ്യൊതുക്കം, മെയ്യടക്കം എന്നും ഇതിന് പറയുന്നുണ്ട്. ആയുധങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്ന തിന്നും വെറും കൈകൾ കൊണ്ട് എതിരാളിയോട് പൊരുതുവാനും ആവശ്യമായ ദേഹസ്വാധീനം ഉണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. അംഗലാഘവം, പ്രയോഗവേഗത, ദ്യഷ്ടികളുടെ ഏകാഗ്രത എന്നീ ഗുണങ്ങൾ ഇതിലൂടെ ലഭിക്കുന്നു.
  മെയ്പ്പയറ്റ് എന്ന് പറഞ്ഞാൽ ശരീരം കൊണ്ട് മാത്രം ചെയ്യുന്ന ഒരു പ്രത്യേക തരം മുറയാണ്. ഇതിൽ ശത്രുവിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന തോടൊപ്പം തന്നെ എതിരാളിക്ക് നേരെയുള്ള പ്രത്യാക്രമണങ്ങളുമാണ് ഇതിൽ മുഖ്യമായും അടങ്ങിയിരിക്കുന്നത്. ചിട്ടപ്പെടുത്തിയ വഴിക്രമത്തിലുള്ള വായ്ത്താരികൾക്കനുസരിച്ചാണ് ഇത് പരിശീലിക്കുന്നത്. ഏതെങ്കിലും ഒരു ചുവടിനെ ആശ്രയിച്ച് കൊണ്ടുള്ള നീക്കത്തിന്നും മാറ്റത്തിന്നും അതിൽ അടങ്ങിയിരിക്കുന്ന മറ്റ് പ്രയോഗങ്ങൾക്കും കൂടി ഒരു 'തൊഴിൽ' എന്ന് പറയുന്നു. ഇങ്ങനെ പലവിധ ചുവടുകളെ ആശ്രയിച്ച് കൊണ്ടുള്ള കയറ്റങ്ങൾ, ഇറക്കങ്ങൾ, ചാട്ടങ്ങൾ തുടങ്ങിയ പ്രയോഗങ്ങൾ അടങ്ങിയതിന്നു ഒരു "അറപ്പ് " എന്ന് പറയുന്നു. ഇപ്രകാരമുള്ള മൂന് മുതൽ ആറ് വരെയുള്ള അറപ്പുകൾ ചേർന്നതിന്നു ഒരു ''അടവ് " എന്ന് പറയുന്നു. കുറെ അടവുകൾ ചേർന്നതിന്നു ഒരു ''പയറ്റ്" എന്ന് പറയുന്നു. മെയ്പ്പപ്പയറ്റിൽ തന്നെ പല വിഭാഗങ്ങൾ പല കളരികളിലും പഠിപ്പിക്കുന്നുണ്ട്.
a- മെയ്പ്പപ്പയറ്റ്, b- കൈ കുത്തിപ്പയറ്റ്,
c- പകർച്ചകൈ പയറ്റ്, d- പകർച്ചകാൽ പയറ്റ്, e- തഞ്ചപ്പയറ്റ്, f- വെട്ടും തഞ്ചപ്പയറ്റ്, g- വെട്ട് കൈപ്പയറ്റ്.

കോൽത്താരി:-
  മെയ്ത്താരിപ്പയറ്റ് പരിശീലിച്ച് മെയ് സ്വാധീനം കിട്ടിയതിന് ശേഷമാണ് കോൽത്താരി പയറ്റ് പരിശീലിപ്പിക്കുന്നത്. മൂർച്ചയില്ലാത്ത മരംകൊണ്ടും ചൂരൽ കൊണ്ടുമുള്ള ആയുധങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള അഭ്യാസരീതിയെയാണ് കോൽത്താരി പയറ്റ് മുറ എന്ന് പറയുന്നത്. ഇതിൽ വിവിധ തരം ആയുധങ്ങൾ ഉപയോഗിക്കുന്നു.
a- മുച്ചാൺ, b- ആറ് ചാൺ, c- കെട്ടുകാരി,
d- പൊന്തി, e- ഒറ്റ, f- ഗദ തുടങ്ങി ഒട്ടനവധി.

അങ്കത്താരി:-
  കോൽത്താരി കഴിഞ്ഞാൽ അടുത്തഘട്ട പരിശീലനമാണ് അങ്കത്താരി. ഇതിൽ ഉപയോഗിക്കുന്നത് ലോഹം കൊണ്ടുണ്ടാക്കിയ മൂർച്ചയുള്ള ആയുധങ്ങളാണ്. ചെറുതും വലുതുമായ നിരവധി ആയുധങ്ങൾ ഉപയോഗിക്കുന്നുണ്ട്.
a- കത്തി, b- മറകഠാരം, c- ഫെൻസിംങ്ങ്,
d- വാളും പരിജയും, e- ഉറുമി, f- ഉറുമിയും പരിജയും, g- കുന്തം തുടങ്ങി അനേകം ആയുധങ്ങൾ പരിശീലിക്കുന്നു.

 

    

No comments:

Post a Comment