മർമ്മം എന്ന പദം മരിക്കുക എന്നർത്ഥമുള്ള 'മൃ' എന്ന ധാതുവിൽ നിന്ന് ഉത്ഭവിച്ചതാ ണ്. അതിൽനിന്ന് തന്നെ മർമ്മ ത്തിന്റെ പ്രാധാന്യം വ്യക്ത മാണ്. മുറിയുകയോ, അടി, ഇടി മുതലായത് കൊണ്ട് ചതവ് പറ്റുകയോ വ്രണം ഉണ്ടാവുകയോ ചെയ്താൽ മരണം സംഭവിക്കുന്ന സ്ഥലത്തെയാണ് മർമ്മം എന്ന് പറയുന്നത്. vital spot of body എന്നും vulnerable spot എന്നും മർമ്മത്തെ പറയുന്നു.
ഏതാണ്ട് അയ്യായിരം വർഷങ്ങളോളം പഴക്കം വരുന്ന മർമ്മശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് അഗസ്ത്യ മഹർഷിയാണ ന്നുള്ള കാര്യത്തിൽ പൊതുവേ വിശ്വസിച്ച് വരുന്നു.
ഒരു മനുഷ്യ ശരീരത്തിൽ 107/108 മർമ്മ ങ്ങളാണ് ഉള്ളത് എന്നാണ് വിശ്വാസം. എന്നാൽ അതിനേക്കാളെത്രയോ സ്ഥാനങ്ങൾ മനുഷ്യശരീരത്തിലുണ്ട് താനും. മർമ്മത്ത് തല്ലരുത്, മർമ്മത്താണ് കുരു വന്നിരിക്കുന്നത് എന്നല്ലാം ആളുകൾ പറയാറുള്ളത് മർമ്മത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തന്നെയാണ്. മുൻനൂൽ, പിൻ നൂൽ എന്നിവയാണ് മർമ്മശാസ്ത്രങ്ങളുടെ മൂല ഗ്രന്ഥങ്ങൾ. അഗസ്ത്യരുടെ ശിഷ്യനായ ഭോഗർമുനി എഴുതിയ ഭോഗർ പാടലിയെ അടിസ്ഥാനപ്പെടുത്തിയാണ് മർമ്മ ശാസ്ത്രങ്ങളുടെ രചന നടന്നിട്ടുള്ളത്. മർമ്മ മറിയുന്നവൻ തല്ലാൻ പാടില്ല എന്നാണ് പഴമൊഴി.
തമിഴിലും, സംസ്കൃതത്തിലുമാണ് മർമ്മ ശാസ്ത്രങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്. അതിന് പുറമേ പുരാതന കേരളത്തിലെ ആയോധന വിദഗ്ദരായ കളരി ഗുരുക്കന്മാരും ആശാൻമാരും സ്വന്തം അനുഭവങ്ങളിൽ നിന്നും ഗ്രഹിച്ച അഭ്യാസമർമ്മങ്ങളും കളരി മർമ്മങ്ങളും മർമ്മ ശാസ്ത്രങ്ങളിൽ കൂട്ടി ചേർക്ക പ്പെട്ടിറ്റുണ്ട്. എന്നാൽ മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട പല മർമ്മസ്ഥാനങ്ങളും പല ഗ്രന്ഥങ്ങളിലും പരാമർശിച്ചതായി കാണുന്നുമില്ല.
മര്‍മ്മ സ്ഥാനങ്ങളെ ആറ് വിഭാഗങ്ങളാക്കി തരം തിരിച്ചിട്ടുണ്ട്.
1- മാംസ മര്‍മ്മം
2- അസ്ഥി മര്‍മ്മം
3- സിരാ മര്‍മ്മം
4- സന്ധി മര്‍മ്മം
5- സ്നായു മര്‍മ്മം
6- ധമനീ മര്‍മ്മം
ഇവിടങ്ങളില്‍ ആഘാതമേറ്റാള്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് വിവിധ രീതികളിലായിരിക്കും.
(തുടരും)
No comments:
Post a Comment