വടകര, പുതുപ്പണം, കൊഴിലാണ്ടി പ്രദേശങ്ങ ളുമായി ബന്ധപ്പെട്ടതാണ് തേവർ വള്ളന്റെ ചരിത്ര തട്ടകം. കോഴിക്കോട് ജില്ലയിൽ തിരുവള്ളൂർ പഞ്ചായത്തിലെ ചാനിയം കടവ് മുതൽ കോരപ്പുഴ വരെ വ്യാപിച്ച് കിടക്കുന്ന ഭൂപ്രദേശത്തിലെ ഒരു ദളിത് പോരാളിയുടെ ചെറുത്ത് നിൽപിന്റെയും ഉഴിർത്തെഴുന്നേൽ പിന്റെയും ചരിത്രമാണ് തേവർ വള്ളന്റെ ജീവിത കഥയിൽ തെളിയുന്നത്. തച്ചോളി കുടുംബത്തിലെ കുറുപ്പന്മാരും, കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരും നിറഞ്ഞ് നിൽക്കുന്ന കാലഘട്ടത്തിലാണ് വെള്ളന്റെ പോരാട്ട ചരിത്രം സൃഷ്ടിക്കപ്പെട്ടത്.
പുലയർ കണ്ടി തറവാട്ടിലെ അംഗമായി രുന്നു വെള്ളൻ. അച്ചൻ ചോയ്യർ. അച്ചന്റെ മരണത്തിന്ന് കാരണക്കാരായവരോട് പകവീട്ടിയ വെള്ളൻ പിന്നീട് ജാതി -ജന്മിനാടുവായി ശക്തികൾക്കെതിരായ സമരമുഖം തുറക്കുകയായിരുന്നു. ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു ഒന്നാമത്തേത്. ജാതിവ്യവസ്ഥ വന്നതിന്ന് ശേഷം കീഴാളരാക്കപ്പെട്ട എല്ലാ വിഭാഗങ്ങളും ജാതിവ്യവസ്ഥ വരുന്നതിന്ന് മുമ്പ് സ്വതന്ത്ര സമുദായങ്ങളും ഭൂമിയുടെ ഉടമസ്ഥരുമായി രുന്നു എന്ന ചരിത്ര സത്യം പലപ്പോഴും ഇത്തരം കലാപശക്തികളെ വിലയിരുത്തുമ്പോൾ തിരിച്ചറിയാതെ വരുന്നുണ്ട്.
വെള്ളന്റെ രണ്ടാമത്തെ സമരമുഖം സ്വന്തം ഇരിക്കച്ചാള വീണ്ടെടുക്കുന്നതിന്ന് വേണ്ടിയായിരുന്നു. അത് നേടിയതാകട്ടെ തച്ചോളി ഒതേന കുറുപ്പിനെ മുട്ട് കുത്തിച്ച് കൊണ്ടായിരുന്നു. പൊന്നാപരം കോട്ടയിൽ നിന്നാണ് വള്ളൻ കളരി അഭ്യസിച്ചത്. തെക്കൻ അടവുകൾ പഠിക്കാൻ കല്ലങ്കോട് നീലിയെ സമീപ്പിക്കുകയും കരസ്ഥമാക്കു കയും ചെയ്തു. കുത്തി പിടിക്കുന്ന ആയുധമായ കുന്തവും നീലി വെള്ളന് നൽകി.
തേവർ മഠത്തിൽ എത്തിയ ഒതേന കുറുപ്പിനെ അവിടത്തെ കോയ്മ വെള്ളന്റെ പരാക്രമങ്ങൾ അറിയിക്കുന്നു. വെള്ളന്റ തലയെടുത്തു അവന്റെ കഥ കഴിക്കണമെന്ന നിർദേശവും മുന്നോട്ട് വെക്കുന്നു. നായർ പടയാളികളുമായി ഒതേനൻ വെള്ളന്റ വീടായ പുലയർ കണ്ടിയിൽ എത്തുന്നു. ഒതേനൻ ഇങ്ങനെ ആജ്ഞാപിക്കുന്നു.
"ചങ്കുറപ്പുള്ള പുലയനാണ് വെള്ളനെങ്കിൽ ഇറങ്ങി വാ ''
വെള്ളൻ : "ഞാനേടം പോയിക്കില്ല, ഈട തന്നെയുണ്ട് "
പുറത്ത് വരാൻ ഒതേനൻ വീണ്ടും ആക്രോശിച്ചു.
വെള്ളൻ : "മ്മക്ക് വരാൻ ആയിട്ടില്ലാ"
ഒതേനൻ : "അതെന്താടാ ഭയം കൊണ്ടോ "
വെള്ളൻ : "നേരും നെറിയും കെട്ടോരെയെന്തിന്ന് ഭയക്കണം"
ഒതേനൻ അലറി : നാവിളക്കാതെ നേരെ ചൊവ്വ ഇറങ്ങിവാ. ആർക്കാണ് നേരും നെറിയും എന്ന് നോക്കാം.
വെള്ളൻ :"തെരക്കൂട്ടല്ലെ ഒതേനാ, ഏണ് കുറച്ച് പണീണ്ട്. നെല്ല് കൊറച്ച് കാളിക്കും കൂളിക്കും കൊടുക്കാന്നം. അയിനുള്ള ഇടീം പൊടീം തെരാക്ക്വാ "
ഒതേനൻ: ''ഇടിയും പൊടിയുമൊക്കെ ഞാൻ നേരത്തെതന്നെ ശരിയാക്കി വെച്ചിറ്റുണ്ട് "
വെള്ളൻ : "മ്മക്ക് അങ്ങനെ പോരാ. ഒതേനൻ കാണവേണം ഇടിയും പൊടിയും തരാക്കാൻ"
വെള്ളൻ പുറത്ത് വന്ന് ഒതേനന്റെ മുമ്പിൽ കുന്തം നിലത്ത് കുത്തി നിന്നു.
ഒതേനൻ എല്ലാ കഴിവുകളും പ്രയോഗിച്ചിറ്റും വെള്ളനെ ഒന്നും ചെയ്യാൻ പറ്റിയില്ലന്ന് മാത്രമല്ല ആയുധങ്ങൾ ഒന്നന്നായി കയ്യിൽ നിന്ന് തെറിച്ച് പോകുകയും ചെയ്തു. ഗദ്യന്തരമില്ലാതെ അവസാനം ഒതേനൻ തോൽവി സമ്മതിക്കുകയും വെള്ളന് ശിഷ്യപ്പെടുകയും ചെയ്തു.
തുടരും...

No comments:
Post a Comment