വിദ്യയില്‍ കഴിവുള്ളവരെയും മികവുറ്റവരെയും കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിച്ചവരെയും തിരിച്ചറിയാണ്‍ വേണ്ടിയും അവരുടെ കഴിവുകള്‍ക്ക് അംഗീകാരം കൊടുക്കുക എന്ന നിലയിലുമാണ് ബെല്‍റ്റ് കൊടുക്കുന്ന രീതി കരാത്തേയില്‍ നടപ്പാക്കി തുടങ്ങിയത്. കരാത്തേയില്‍ ബെല്‍റ്റ് കൊടുക്കുന്ന രീതി ജൂഡോവില്‍നിന്നാണ് കടമെടുക്കുന്നത്.1902 ല്‍ ആണ് കരാത്തേയിലെ ലൈസന്‍സ് രീതിയും സ്ഥാനനാമങ്ങളും നിലവില്‍ വരുന്നത്. ഈ വര്‍ഷം തന്നെയാണ് ഹന്‍ഷി, ക്യോഷി എന്നീ രണ്ട് സ്ഥാന നാമങ്ങള്‍ ഉള്‍പ്പെടുത്തുന്നത്.1924 ല്‍ ഫുനോകോശിയാണ് കരാത്തേയില്‍ ആദ്യമായി ബ്ലാക്ക് ബെല്‍റ്റ് കൊടുക്കുന്നത്.1934 ല്‍ റന്‍ഷി എന്നൊരു നാമം കൂടി കൂട്ടി ചേര്‍ത്തു.
ഇന്ന്‍ കാണുന്ന പ്രമോഷന്‍ വ്യവസ്ഥ നിലവില്‍ വരാന്‍ കാരണം ഫുനോകോശിയും ജിഗോറോ കാനോയും തമ്മിലുള്ള ബന്ധമാണ്. ബ്ലാക്ക് ബെല്‍റ്റുകളെ ഡാന്‍ എന്നും അതിന്നു താഴെയുള്ള കളര്‍ ബെല്‍റ്റുകളെ ക്യൂ എന്നുമാണ് വിശേഷിപ്പിക്കുന്നത്. ക്യൂ ഘടന പത്തില്‍നിന്നും അവരോഹണ ക്രമത്തില്‍ താഴേക്ക് വന്ന്‍ ഒന്നില്‍
അവസാനിക്കുന്നു. എന്നാല്‍ ഡാന്‍ അതായത് ബ്ലാക്ക് ഒന്നുമുതല്‍ മുകളിലോട്ട് ആരോഹണ ക്രമത്തില്‍ ഒന്നില്‍ നിന്ന്‍ തുടങ്ങി പത്തില്‍ അവസാനിക്കുകയാണ് ചെയ്യുന്നത്. ബ്ലാക്ക് പത്ത് കിട്ടിയാല്‍ പിന്നെ റെഡ് ആണ്. കരാത്തേയിലെ അവസാനത്തെ ബെല്‍റ്റ് ആണ് റെഡ്. സാധാരണ ബ്ലാക്ക് ഫസ്റ്റ് കിട്ടുവാന്‍ ഒരു മൂന്ന്‍ കൊല്ലത്തെ പ്രാക്ടീസ് ആണ് വേണ്ടത്. എന്ന്‍ പറഞ്ഞാല്‍ ഒരു നല്ല വിദ്യാര്‍ഥിക്ക് മൂന്നുകൊല്ലത്തെ നിരന്തര പ്രയത്നം കൊണ്ട് ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കുവാന്‍ സാധികും. ബ്രൌണ്‍ ബെല്‍റ്റില്‍ മൂന്ന്‍ ക്യു ഉണ്ട്. പര്‍പ്പിള്‍ കഴിഞ്ഞാല്‍ കിടുന്നത് ബ്രൌണ്‍ തേര്‍ഡു ആണ്. പിന്നീട് രണ്ട്.അവസാനം ബ്രൌണ്‍ ഫസ്റ്റ് കിട്ടുന്നു. വെള്ള നിറത്തില്‍ നിന്നാണ് ബെല്‍റ്റ് തുടങ്ങുന്നത്. തുടർന്ന് മഞ്ഞ, ഓറഞ്ച്, ഗ്രീന്‍, ബ്ലൂ, പര്‍പ്പിള്‍, ബ്രൌണ്‍, ബ്ലാക്ക് എന്നീ ക്രമത്തിലാണ് ബെല്‍റ്റുകള്‍ കൊടുക്കുന്നത്. വിവിധ ശൈലികളില്‍ കൊടുക്കുന്ന ബെല്‍റ്റിന്റെ കളറുകള്‍ക്ക് വ്യത്യാസമുണ്ടായിരിക്കും. എന്നാല്‍ ബ്രൌണ്‍ ബെല്‍റ്റ് ബ്ലാക്കിന്ന് താഴെയായി പൊതുവേ അംഗീകരികപ്പെട്ടിട്ടുണ്ട്.
മൂന്ന്‍ മാസം മുതല്‍ ആറ് വരെയാണ് ഓരോ ബെല്‍റ്റും ലഭിക്കാനുള പരിശീലന കാലാവധി. ടെസ്റ്റ് നടത്തിയാണ് കരാത്തേയില്‍ സ്ഥാനകയറ്റവും ബെല്‍റ്റും കൊടുത്തുവരുന്നത്. ഓരോ ടെസ്റ്റിന്നും ഒരു നിശ്ചിത സിലബസ് വിദ്യാര്‍ത്തികള്‍ പഠിച്ചിരിക്കണം. ടെസ്റ്റില്‍ ചിലപ്പോള്‍ പ്രോത്സാഹനത്തിന്റെ ഭാഗമായി നിലവാരം പുലര്‍ത്തുന്നവരെ ഡബിള്‍ പ്രമോഷനും നാല്‍കാറുണ്ട്.
ഒരു പഠിതാവിന്റെ കായിക ക്ഷമത, പ്രതിപ്രവര്‍ത്തന വേഗത, യുക്തി, ക്ഷമാശീലം എന്നിവയൊക്കെ ടെസ്റ്റില്‍ പരീക്ഷിക്കപ്പെടുന്നു. ചില ഡോജോകളില്‍ കരാത്തെയെ കുറിച്ച് പൊതു വിജ്ഞാനം നേടിയിട്ടുണ്ടോ എന്നറിയാനായി എഴുത്തുപരീക്ഷകളും നടത്താറുണ്ട്. ഗ്രേഡിങ്ങിന്നിരിക്കേണ്ട ഒരാള്‍ പഠനം പൂര്‍ത്തീകരിച്ചതായി മാസ്റ്റേര്‍ക്ക് ബോധ്യപ്പെട്ടാല്‍ അയാള്‍ക്ക് ടെസ്റ്റ് ഡേറ്റ് കൊടുകുന്നു. കരാത്തേയില്‍ സാമാന്യം ജ്ഞാനം നേടിയ ആളായാണ് ബ്ലാക്ക് ബെല്‍റ്റ് കാരനെ കണക്കാക്കുന്നത്. മൂനാം ഡാന്‍ മുതലാണ് ഒരാള്‍ മാസ്റ്ററാകുന്നത്. അയാളെ സെന്‍സി എന്നാണ് വിളിക്കുക. അഞ്ചും ആറും ഡാന്‍ നേടുന്ന വ്യക്തികളെ ഷിഹാന്‍ എന്നാണ് വിളിക്കുക. റെന്‍ഷി എന്ന പദവി നല്‍കി ഇവരെ ആദരിക്കുന്നു. അതിന്‍റെ മീതെയുള്ളവരെ ക്യോഷി എന്ന പദവി കൊടുത്ത് ആദരിക്കുന്നു.
ഒരു നല്ല ശൈലിയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടുവാന്‍ കഠിന പ്രയത്നവും വര്‍ഷങ്ങളുടെ കാത്തിരിപ്പും വേണമെന്നുള്ളത് കൊണ്ട് അത് കുറുക്കുവഴിയിലൂടെ നേടുക എന്നുള്ളത് ഇന്ന്‍ എറിവരുകയാണ്. അത് മുന്നില്‍ കണ്ടുകൊണ്ട് മാസ്റ്റര്‍മാരും സംഘടനകളും വാണിജ്യവല്‍കരണം നടത്തി വരുകയാണ്. ഇത് കരാത്തെയുടെ നിലവാരത്തെ തകർക്കുകയാണ് ചെയ്യുന്നത്.

No comments:
Post a Comment