Monday, 13 April 2020

മറകഠാരം

        രണ്ട് വശങ്ങളും മൂർച്ചയുള്ളതും മുന ഭാഗം കൂർത്തതും ഏകദേശം ഒന്നര അടി നീളവും അല്പം വളവോട് കൂടിയതും ഭുജത്തിന്റെ രണ്ട് ഭാഗങ്ങൾ പകുതിയോളം മറക്കുന്ന മറയും നടുവിൽ പിടിയുമാണ് കഠാരയുടെ ഭാഗങ്ങൾ. മറകഠാരം, നീട്ട് കലാരം എന്നൊക്കെ ഇതിന് പറഞ്ഞ് വരുന്നു.
         ഇത് വെട്ടനും കുത്താനും ഇതൊക്കെ തടുക്കാനും ഉപയോഗിക്കുന്നു. ഈ ആയുധത്തിന്റെ പ്രത്യേകത പ്രതിരോധത്തോടൊപ്പം ആക്രമിക്കാനും കഴിയുന്നു എന്നുള്ളതാണ്. അതോടൊപ്പം പ്രതിയോഗിയുമായി അടുത്ത് നിന്ന് പ്രയാഗിക്കാൻ പറ്റുന്ന ഒരായുധം എന്നുമാണ്. ചതിപ്രയോഗങ്ങൾ ഒളിഞ്ഞിരിക്കുന്ന പയറ്റുകളിൽ പ്രധാനപ്പെട്ട ഒന്നാണിത്. ഒറ്റ യുടെ പല പ്രയോഗങ്ങളും കഠാര പയറ്റിൽ ഉൾക്കൊള്ളിച്ചിറ്റുണ്ട്.
          കഠാര യുദ്ധത്തിലുൾപ്പെടുത്തി ഉപയോഗിക്കുന്ന ആയുധത്തിൽ പരാമർശിച്ചതായി കാണുന്നില്ല. എന്നാൽ ആത്മരക്ഷയ്ക്കുള്ള ആയുധമായി പണ്ട് കാലങ്ങളിൽ പലരും അരയിൽ വെച്ച് കൊണ്ട് നടന്നതായി കാണുന്നു.
         കഠാരപ്പയറ്റ് നാഗ കൊത്ത് ശൈലിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ദൂരെ നിന്നും അടുത്ത് നിന്നും ഒരു പോലെ ആക്രമിക്കാൻ കഴിയുന്നത് കൊണ്ടാണ് നാഗവുമയി ബന്ധപ്പെട്ട്  പറയുന്നത്.

No comments:

Post a Comment