Sunday, 29 March 2020

കരാത്തെ

   
കരാത്തെ എന്നാല്‍ വെറും കൈ എന്നാണ് അര്‍ത്ഥം. ഒരു ആയോധന കല എന്നതിൽ ഉപരി ഒരു വ്യക്തിയുടെ  ശാരീരികവും മാനസികവുമായ വളര്‍ച്ചക്കും വ്യക്തിത്വ വികാസത്തിന്നും ഉതകുന്ന ഒരു ആയോധന കലയാണ് കരാത്തെ.

      ഇതിന്‍റെ ഉത്ഭവം ജപ്പാനിലാകുന്നു. ഇന്ത്യയില്‍ ജീവിച്ച ബോധി ധര്‍മന്‍ ആണ് കരാത്തെയുടെ തുടക്കകാരന്‍ എന്ന്‍ പറയാം. ബോധി ധര്‍മന്‍ ഇന്ത്യയില്‍ ജനിച്ച ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പ്രത്യേകിച്ചു കളരിയും യോഗയും പരിശീലിച്ച ഒരു സഞ്ചാരിയായിരുന്നു. (അതിന്‍റെ പൂര്‍ണ്ണ വിവരങള്‍ പിന്നീട് വരുന്നതാണ്). ബോധി ധര്‍മന്‍ ജപ്പാനിലെത്തുകയും അവിടെ അദ്ധേഹം പഠിച്ച വിദ്യകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുകയും ചെയ്തു. ആ വിദ്യകളില്‍ നിന്ന്‍ ക്രോഡീകരിച്ച് രൂപപ്പെടുത്തിയെടുത്തതാണ് കരാത്തെ.

     ബോധിധർമ്മനിൽ നിന്ന് പഠിച്ച വിദ്യകൾ ജിച്ചിന്‍ ഫുനകോശി എന്ന ആള്‍ ഷോട്ടോകാന്‍ കാരത്തെ എന്ന്‍ നാമകരണം ചെയ്ത്  ഒരു ക്ലബ്ബ് രൂപീകരിക്കുകയും  ബോധി ധര്‍മനില്‍ നിന്ന്‍ പഠിച്ചു ക്രോഡീകരിച്ച  വിദ്യകള്‍ ഈ ക്ലബ്ബിലൂടെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്ന് കൊടുക്കുകയും ചെയ്തു. ആ നിലയില്‍ ഇന്നത്തെ കരാത്തെയുടെ ഫൌണ്ടര്‍ അല്ലങ്കില്‍ ഫാദര്‍ ജിച്ചിന്‍ ഫുനകോശി ആണന്ന് നമുക്ക് പറയാന്‍ കഴിയും. ഇന്ന്‍ നമ്മള്‍ കാണുന്ന എല്ലാ കരാത്തെ ശൈലികളും ഷോട്ടോകാനില്‍ നിന്നാണ് പിറവിയെടുക്കുന്നത്. 

          കരാത്തെ എന്ന വിദ്യയില്‍ ഇന്നും മാറ്റങ്ങളും തിരുത്തലുകളും നടന്ന്‍ വരുന്നുണ്ട്. അങ്ങനെയാണ് കരാത്തേയില്‍ പുതിയ പുതിയ ശൈലികള്‍ വരുന്നത്. ഇന്നത്തെ മോഡേണ്‍ കരാത്തെയുടെ ശില്പിയായി അറിയപ്പെടുന്നത് ആന്‍കോ ഇട്ടോസു എന്ന ആള്‍ ആണ്. കരാത്തെയുടെ പ്രചരണത്തിന്നും വ്യാപനത്തിന്നുമായി എല്ലാ രാജ്യങ്ങളിലും സംഘങ്ങളും ഫെഡറേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനൊക്കെ പുറമെ ഈ സംഘങ്ങളെയൊക്കെ ഏകോപിപ്പിച്ച് കൊണ്ട് വേള്‍ഡ് ഫെഡറേഷനുകളും പ്രവര്‍ ത്തിക്കുന്നു. നാല് ശൈലികളാണ് നിലവില്‍ ലോകത്ത് അംഗീകൃതമായിട്ടുള്ളത്.

1- ഷോടോകാന്‍
2- ഷിടോ റ്യൂ
3- ഗോജോ റ്യൂ
4- വാഡോ റ്യൂ
എന്നിവയാണവ. ഈ നാല് ശൈലികളെ പിന്തുടര്‍ന്നു ഇന്ന്‍ ഒട്ടനവധി അവാന്തര ശൈലികളും നിലനില്‍ക്കുന്നുണ്ട്.    നാം നേരത്തെ പറഞ്ഞല്ലോ, കരാത്തെ എന്നാല്‍ വെറും കൈ എന്നാണന്ന്. വെറുംകൈ  എന്ന വാക്കിനെ ആസ്പദമാക്കിക്കൊണ്ട് തന്നെ ഇതില്‍ കാല്‍ കൈ പ്രയോഗങ്ങള്‍ക്കാണ് പ്രാധാന്യം.

ആയോധന തന്ത്രത്തിൽ നിപുണനും മാതൃകയാക്കാവുന്നതുമായ ഒരു ആചാര്യന്റെ കരാട്ടെ പാoങ്ങൾ അദ്ദേഹം ആർജ്ജിച്ചിരിക്കുന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രകടിപ്പിക്കുന്ന രീതിയെ ആണ് കരാട്ടെയിൽ സ്റ്റൈൽ എന്നത് കൊണ്ട് അർത്ഥമാക്കി വരുന്നത്. ഷിറ്റോറിയൂ, ഷോട്ടോക്കാൻ, ഗോജൂറിയൂ, വഡോറിയൂ, ഷോറിൻറിയൂ, ഉച്ചിറിയൂ, ക്യോകുഷിൻ തുടങ്ങി ഒട്ടേറെ സ്റ്റൈലുകൾ ഇന്ന് നിലവിലുണ്ട്.

No comments:

Post a Comment