Monday, 30 March 2020

    ഏതൊരു അയോധന വിദ്യയും ശാസ്ത്രീ യമായി ചിട്ടപ്പെടുത്തിയതാണ്. അത് അറിയാനും മനസ്സിലാക്കാനും ജീവിതത്തിൽ പകർത്താനും ശ്രമിക്കുകയാണ് ഒരു വിദ്യാർത്ഥി ചേയ്യേണ്ടത്. വിദ്യാർത്ഥികൾക്ക് അതിൽ നിന്നും മാത്രമേ യഥാർത്ഥ അറിവ് നേടിയെടുക്കാൻ കഴിയുകയുള്ളൂ.

ഗ്രൈഡും ഡാനും കച്ചയും ബെൽറ്റും ഉയർത്തി മുന്നോട്ട് പോകുമ്പോൾ  നിങ്ങൾ പഠിക്കുന്ന കലയെ കുറിച്ച് അതിന്റെ ശരിയായ സിലബസുകൾ, അറിവുകൾ എന്താണെന്ന് നിങ്ങളുടെ ഗുരുനാഥന്മാരുമായോ സ്വയം റിസർച്ചിലൂടെയോ  മനസ്സിലാക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും. അതിനാൽ
കഴിവും സമ്പത്തും സമയവും ജീവിതത്തിൽ ലാഭിക്കുവാനും സാധിക്കും.

എന്തിന് വേണ്ടിയാണോ നമ്മൾ കഷ്ട്ടപ്പെടുന്നത് അത് നമ്മളിൽ ലയിച്ചു ചേർന്ന് മുന്നോട്ട് പോകണമെങ്കിൽ
പഠിക്കുന്ന കലയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുക. നിങ്ങളുടെ സമയം, ലക്‌ഷ്യം നിങ്ങളുടെ കൈകളിലാണ്.
അത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുക.

പുറത്തു കാണുന്ന കാഴ്ചയേക്കാൾ ആദ്യം ചെയ്യേണ്ടതും പരിശീലിക്കേണ്ടതും നമ്മളിലെ ചിന്തകളെയും പ്രവർത്തികളെയും സത്യമുള്ളതും കരുത്തുള്ളതുമാക്കി മാറ്റുക എന്നതാണ്. ശുദ്ധിയുള്ള ശരീരം പോലെ മനസ്സും ചിന്തകളും ശുദ്ധിയായിരിക്കണം. അതിന് ശരിയായ വഴിയിലൂടെ സഞ്ചരിക്കാനുള്ള വഴി ഓരോരുത്തരും തുറന്നു  കൊടുക്കണം.

   കരുണയും വിശാലതയും ശുദ്ധിയുമുള്ള ഹൃദയത്തിലെ കരുത്തുള്ള കലയുടെ കരുത്തും കഴിവും നില നിൽക്കുകയുള്ളൂ എന്ന സത്യം നാമറിയണം.

പുറമോടികൾ നോക്കി വളരാതെ ഉള്ളിന്റെ ഉള്ളിലെ സത്യമായ ആയോധന വിദ്യ എന്താണെന്ന് അറിയാനും മനസ്സിലാക്കാനും ഓരോ വിദ്യാർഥിയും ശ്രമിക്കുക.
അത് മെല്ലെ മെല്ലെ  വളർന്ന് വളർ പന്തലിച്ച് നിങ്ങളുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾക്ക് നിങ്ങളെ സഹായിക്കും എന്നുള്ളത് തീർച്ചയാണ്. ഇങ്ങനെയുള്ള അനുഭവങ്ങൾ കിട്ടിയ ഒരുപാട് വിദ്യാർത്ഥികൾ നമ്മുടെ സമൂഹത്തിലുണ്ട്.

ജീവിതത്തിൽ കാണുന്ന അനുഭവങ്ങൾ മനസ്സിലാക്കി തിരിച്ചറിഞ്ഞു മുന്നോട്ട് പോയാൽ എന്നും കാൽ ഇടറാതെ നിവർന്നു നിൽക്കാനും മുന്നേറാനും കഴിയും. അതിനു എന്നും സത്യമുള്ള, ശരിയായ, നേരായ വഴികളാണ് വേണ്ടത്. അത് മനസ്സിലാക്കി പ്രയത്നിച്ച്, പ്രവർത്തിച്ച് മുന്നോട്ട് പോകുവാൻ എല്ലാവരും ശ്രദ്ധിക്കുക.
                       
അശാസ്ത്രീയമായ പരിശീലനംകൊണ്ട് നേടുന്നത് വിദ്യയല്ല, അറിവുമല്ല. അത് നിങ്ങളെ മറ്റൊരു രീതിയിൽ ആരോഗ്യത്തിന്ന് ബാധിക്കും. മരവിച്ച മനസ്സുള്ള നാശത്തിന്റെ ജീവിതത്തിലേക്ക് കൊണ്ട് പോകും.

വർഷങ്ങളുടെ പാരമ്പര്യവും വേഷവും ധരിച്ചു കൊണ്ട് ഒന്നും അറിയാത്ത സമൂഹത്തെ ഇപ്പോഴും വഞ്ചിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് പേർ ഇന്നും സമൂഹത്തിലുണ്ടന്ന സത്യം മനസ്സിലാക്കുക. നല്ല സമൂഹത്തിന്റെ നല്ല അറിവിലേക്കായ്.,

എ, കെ, ജി, എസ് നാദാപുരം

No comments:

Post a Comment